Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anto Augustine

വീ​ട്ടി​ല്‍ നി​ന്ന് മ​ദ്യം പി​ടി​കൂ​ടി​യ കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​നെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ദ്യം ക​ണ്ടെ​ത്തി​യ കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ന്‍റോ അ​ഗ​സ്റ്റി​നെ 24 മ​ണി​ക്കൂ​ർ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള എ​ക്സൈ​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ പാ​നീ​യം എ​വി​ടെ നി​ർ​മി​ച്ചു എ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. മ​ദ്യം എ​വി​ടെ​നി​ന്ന് കൊ​ണ്ടു​വ​ന്നു, ഏ​ത് മാ​ർ​ഗം കൊ​ണ്ടു​വ​ന്നു എ​ന്നെ​ല്ലാം അ​ന്വേ​ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

43.85 ലി​റ്റ​ർ മ​ദ്യം കൊ​ണ്ടു​വ​ന്നാ​ൽ 5000 രൂ​പ​യും ത​ട​വും മാ​ത്ര​മാ​ണ് വ​രു​ന്ന​തെ​ന്നും എ​ന്തി​നാ​ണ് പ്ര​തി​യെ മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ന്നി​ൽ വ​ലി​ച്ചി​ഴ​ക്കു​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. എ​ന്നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ച് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ചി​ല്ല. ഹൈ​ക്കോ​ട​തി ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും, വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ന്നും ആ​ന്റോ അ​ഗ​സ്റ്റി​ൻ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ആ​ന്റോ​യു​ടെ വീ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ, 138 കു​പ്പി​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 67 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ മ​ദ്യ​ത്തി​ൽ 12.75 ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​മാ​ണെ​ന്നും എ​ക്സൈ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Movies

മെ​സി​യെ അ​ല്ല, വി​ദേ​ശ മ​ദ്യ​മാ​ണ് കൊ​ണ്ടു​വ​രാ​മെ​ന്നു പ​റ​ഞ്ഞ​ത്; പ​രി​ഹ​സി​ച്ച് ജോ​യ് മാ​ത്യു

വീ​ട്ടി​ല്‍ മ​ദ്യം സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ​രി​ഹാ​സ​ക്കു​റി​പ്പു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു.

വി​ദേ​ശ താ​ര​ത്തെ​യ​ല്ല താ​ര​മാ​യ വി​ദേ​ശ മ​ദ്യ​ത്തെ​യാ​ണ് കൊ​ണ്ടു​വ​രാ​മെ​ന്നു പ​റ​ഞ്ഞ​ത്...​അ​തി​നു ഇ​ങ്ങ​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പാ​ടു​ണ്ടോ എ​ന്നാ​ണ് ജോ​യ് മാ​ത്യു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് 43 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും 22 ലിറ്റ​ര്‍ വൈ​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. നി​യ​മ​പ്ര​കാ​രം സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ വ​ലി​യ അ​ള​വി​ലു​ള്ള മ​ദ്യ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കി​ടെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. മെ​സി​യു​ടെ പേ​രി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ റെ​യ്ഡ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

63 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം വീ​ട്ടി​ല്‍ എ​ന്തി​ന് സൂ​ക്ഷി​ച്ചു എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റ്റേ​തോ ഒ​രു എ​ക്‌​സൈ​സ് കേ​സി​ലാ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍​പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ആ​ന്‍റോ അ​ഗ​സ്റ്റി​നെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു.

Kerala

ആ​ന്‍റോ അ​ഗ​സ്റ്റി​ൻ അ​റ​സ്റ്റി​ൽ; ന​ട​പ​ടി അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​നെ അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യ ശേ​ഖ​രം ക​ണ്ടെ​ടു​ത്ത കേ​സി​ലാ​ണ് ആ​ന്‍റോ​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ താ​രം മെ​സി​യെ കൊ​ണ്ടു​വ​രു​മെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്‍റോ​യു​ടെ വ​യ​നാ​ട് വാ​ഴ​വ​റ്റ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ ന​ട​ന്ന റെ​യ്ഡി​ൽ 67 ലി​റ്റ​ർ മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് അ​റ​സ്റ്റ്.

43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം, ഏ​ഴ് ലി​റ്റ​ർ വി​ദേ​ശ വൈ​ൻ, 13 ലി​റ്റ​ർ വീ​ട്ടി​ലു​ണ്ടാ​ക്കി​യ (Homemade) വൈ​ൻ, കൂ​ടാ​തെ മ​റ്റൊ​രു മു​റി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ൽ വി​ൽ​പ​നാ​നു​മ​തി​യി​ല്ലാ​ത്ത മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബൈ​ജു​വി​ന്‍റെ നേ​തൃ​ത​ത്തി​ലു​ള്ള സം​ഘ​മാ​ണ് മൂ​ന്നു വ​ണ്ടി​ക​ളി​ലാ​യി ക​ള​മ​ശേ​രി​യി​ലെ റി​പ്പോ​ർ​ട്ട​ർ ഓ​ഫീ​സി​ൽ എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

കേ​സി​ൽ ആ​ദ്യം അ​റ​സ്റ്റ്‌ ന​ട​പ​ടി​ക​ളു​മാ​യി ആ​ന്‍റോ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ഫ്ഐ​ആ​ർ കാ​ണാ​തെ അ​റ​സ്റ്റി​നു വ​ഴ​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ന്‍റോ. മെ​സി​യെ കൊ​ണ്ടു​വ​രു​മെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച് എ​സ്ഐ​ടി സം​ഘം മ​ട​ങ്ങും മു​മ്പേ​യാ​ണ് എ​ക്സൈ​സ് സം​ഘം റി​പ്പോ​ർ​ട്ട​ർ ടി​വി​യു​ടെ ക​ള​മ​ശേ​രി ഓ​ഫീ​സി​ൽ എ​ത്തി​യ​ത്.

Kerala

ആ​ന്‍റോ അ​ഗ​സ്റ്റി​നു​മാ​യി ബ​ന്ധ​മി​ല്ല; ഗോ​ട്ട് ആ​ഡ് ക​മ്പ​നി​യി​ല്‍ അ​ഞ്ചു മ​ണി​ക്കൂ​ര്‍ പ​രി​ശോ​ധ​ന

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കാ​മെ​ന്ന പേ​രി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ല്‍ ഗോ​ട്ട് ആ​ഡ് ക​മ്പ​നി​യി​ല്‍ ന​ട​ന്ന എ​സ്‌​ഐ​ടി​യു​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ക​മ്പ​നി​യി​ല്‍ എ​സ്‌​ഐ​ടി പി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ക​മ്പ​നി ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഓ​ഫീ​സി​ലെ ലാ​പ്‌​ടോ​പ്പു​ക​ളും ചി​ല രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു.

റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​യു​മാ​യോ ആ​ന്‍റോ അ​ഗ​സ്റ്റി​നു​മാ​യോ ബ​ന്ധ​മി​ല്ലെ​ന്ന് ക​മ്പ​നി ഉ​ട​മ​ക​ള്‍ പ്ര​തി​ക​രി​ച്ചു. രാ​വി​ലെ പ​രി​ശോ​ധ​ന​യെ കു​റി​ച്ച് വി​ളി​ച്ചു പ​റ​ഞ്ഞു. മ​ടി​യി​ല്‍ ക​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ സ​ഹ​ക​രി​ച്ചു. അ​ഞ്ചു മ​ണി​ക്കൂ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ക​മ്പ​നി ഉ​ട​മ​ക​ള്‍ പ്ര​തി​ക​രി​ച്ചു.

മെ​സി​യെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക​ത്ത് ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ക​ത്ത് ന​ല്‍​കു​ന്ന​തി​ന് 20 ദി​വ​സം മു​മ്പ് രൂ​പീ​ക​രി​ച്ച ക​മ്പ​നി​യാ​ണി​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഗോ​ട്ട് ആ​ഡ് ക​മ്പ​നി​യു​ടെ നീ​ക്കം. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ര്‍​ക്ക​റ്റിം​ഗ്, ബ്രാ​ന്‍​ഡിം​ഗ് ഏ​ജ​ന്‍​സി​യാ​ണ് ഗോ​ട്ട് ആ​ഡ്.

അ​തേ​സ​മ​യം, പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് ആന്‍റോ അ​ഗ​സ്റ്റി​ന്‍റെ ഫ്‌​ലാ​റ്റി​ലും റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന്‍റെ ഓ​ഫി​സി​ലും റെ​യ്ഡ് ആ​രം​ഭി​ച്ച​ത്. ആ​റു മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​രു​ന്നു. കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലു​മാ​യി അ​ഞ്ചി​ട​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Kerala

വീ​ടോ ബാ​റോ‍?; ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വീ​ട്ടി​ൽ വ​ൻ മ​ദ്യ​ശേ​ഖ​രം

ക​ൽ​പ്പ​റ്റ: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വ​യ​നാ​ട്ടി​ലെ കു​ടും​ബ​വീ​ട്ടി​ൽ വ​ൻ​തോ​തി​ൽ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി. 43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും ഏ​ഴു ലി​റ്റ​ർ വൈ​നു​മാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. മെ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​ൽ പൊ​ലി​സ് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ക്സൈ​സ് സം​ഘ​ത്തെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ക​ൽ​പ​റ്റ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം വ്യ​ക്തി​ഗ​ത​മാ​യി കൈ​വ​ശം വെ​ക്കാ​വു​ന്ന അ​ള​വി​ലും വ​ള​രെ ഉ​യ​ർ​ന്ന അ​ള​വി​ലാ​ണ് ഇ​വി​ടെ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​രു വ്യ​ക്തി​ക്ക് കൈ​വ​ശം വെ​ക്കാ​വു​ന്ന ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​ന്‍റെ നി​യ​മ​നു​സൃ​ത പ​രി​ധി മൂ​ന്ന് ലി​റ്റ​റും, വൈ​നി​ന്‍റെ പ​രി​ധി മൂ​ന്ന​ര ലി​റ്റ​റു​മാ​ണ്. 

ബി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മ​ദ്യ​ങ്ങ​ൾ പ​ര​മാ​വ​ധി 15 ലി​റ്റ​ർ വ​രെ കൈ​വ​ശം വെ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​പ്പോ​ഴാ​ണ് ഇ​തി​നേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി മ​ദ്യം ഈ ​വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടെ​ടു​ത്ത മ​ദ്യം വി​ദേ​ശ​ത്തു​നി​ന്ന് നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണോ അ​തോ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Latest News

Corehub Up